പെരിഞ്ഞനം: സമഗ്ര ശിക്ഷാ കേരളം, മതിലകം ബിആർസിയുടെ നേതൃത്വത്തിൽ വേനൽത്തനിമ 2026 എന്ന പേരിൽ സമ്മർക്യാമ്പ് സംഘടിപ്പിച്ചു.
മതിലകം ബിആർസിയിൽ രണ്ട് ദിവസങ്ങളിലായി ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്യാമ്പിൽ ആദ്യ ദിവസം കരകൗശലം വസ്തുക്കളുടെ നിർമ്മാണ പരിശീലനം, കായിക മത്സരങ്ങൾ, ഷോർട് ഫിലിം പ്രദർശനം എന്നിവ നടന്നു. ചടങ്ങ് എസ്എസ്കെ തൃശൂർ ഡിപിഒ കെ.ബി. ബ്രിജി ഉദ്ഘാടനംചെയ്തു. മതിലകം ബിആർസി ബിപിസി എൻ.സി. പ്രശാന്ത് അധ്യക്ഷതവഹിച്ചു.
എം.എ. ഫൗണ്ടേഷൻ ഡയറക്ടർ അബ്ദുൽ നാസർ, പെരിഞ്ഞനം ഗവ.യുപി സ്കൂൾ പ്രധാനാധ്യാപിക കെ.എ. ഖദീജാബി, ബിആർസി ട്രെയ്നർ ടി.എം. റസിയ, ബിആർസി സ്പെഷൽ എഡ്യുക്കേറ്റർ റെജി ജോസ് തുടങ്ങിവയവർ പങ്കെടുത്തു. മതിലകം ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന 30 ഓളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.